Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KeralaVC

പാ​റ്റ പ​രാ​മ​ർ​ശം:​ കേ​ര​ള വി​സി​ക്കെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ത്സ​​​ര​​​പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ വി​​​ജ​​​യി​​​ക​​​ളാ​​​യ കു​​​ട്ടി​​​ക​​​ളെ അ​​​നു​​​മോ​​​ദി​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ പാ​​​റ്റ പ​​​രാ​​​മ​​​ർ​​​ശ​​​ത്തോ​​​ടെ കു​​​ട്ടി​​​ക​​​ളോ​​​ട് വി​​​വാ​​​ദ ചോ​​​ദ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വി​​​സി മോ​​​ഹ​​​ന​​​ൻ കു​​​ന്നു​​​മ്മേ​​​ലി​​​നെ​​​തി​​​രെ പ്ര​​​തി​​​ഷേ​​​ധം ക​​​ന​​​ക്കു​​​ന്നു.

ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി റോ​​​ജി എം. ​​​ജോ​​​ണ്‍ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യി​​​ലു​​​ള്ള​​​വ​​​രും പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ എം​​​എ​​​ൽ​​​എമാ​​​രും രൂ​​​ക്ഷ​​​മാ​​​യാ​​​ണ് വി​​സ​​യു​​ടെ ന​​ട​​പ​​ടി​​യെ വി​​​മ​​​ർ​​​ശി​​​ച്ച​​​ത്. മോ​​​ഹ​​​ൻ കു​​​ന്നു​​​മ്മേ​​​ൽ ഇ​​​രി​​​ക്കു​​​ന്ന സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​ല ക​​​ള​​​ഞ്ഞ് രാ​​​ഷ​​​ട്രീ​​​യ​​​ക്കാ​​​ര​​​നാ​​​യി അ​​​ധ​​​പ​​​തി​​​ച്ചു​​​പോ​​​യെ​​​ന്നാ​​​ണ് കോ​​​ണ്‍​ഗ്ര​​​സി​​​ലെ​​​യും എ​​​ൽ​​​ഡി​​​എ​​​ഫി​​​ലെ​​​യും നേ​​​താ​​​ക്ക​​​ൾ ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ത്.

ക​​​ഴ​​​ക്കൂ​​​ട്ടം നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ത്തി​​​ൽ നി​​​ന്നും വി​​​വി​​​ധ മ​​​ത്സ​​​ര പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ വി​​​ജ​​​യി​​​ച്ച കു​​​ട്ടി​​​ക​​​ളെ അ​​​നു​​​മോ​​​ദി​​​ക്കാ​​​ൻ ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ച്ച വി​​​ജ​​​യ​​​താ​​​ര​​​കം പ​​​രി​​​പാ​​​ടി​​​യി​​​ലാ​​​യി​​​രു​​​ന്നു മോ​​​ഹ​​​ന​​​ൻ കു​​​ന്നു​​​മ്മേ​​​ൽ പാ​​​റ്റ പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ​​​ത്. കു​​​ട്ടി​​​ക​​​ളോ​​​ട് അ​​​ദ്ദേ​​​ഹം ചോ​​​ദ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചെ​​​ങ്കി​​​ലും ആ​​​രും മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞി​​​രു​​​ന്നി​​​ല്ല.

ഈ ​​​വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ൾ സാ​​​മൂ​​​ഹ്യ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വൈ​​​റ​​​ലാ​​​യ​​​തോ​​​ടെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രെ രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി ഭ​​​ര​​​ണ- പ്ര​​​തി​​​പ​​​ക്ഷ അം​​​ഗ​​​ങ്ങ​​​ൾ വി​​​മ​​​ർ​​​ശ​​​ന​​​വും പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്.

Latest News

Corehub Up